
അഡ്വ. രഞ്ജിത് ശ്രീനിവാസൻ അനുസ്മരണം ബിജെപി സിറ്റി ജില്ലാ ഓഫീസിൽ ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി - ഇസ്ലാമിക ഭീകരാൽ മൃഗീയമായി വധിക്കപ്പെട്ട ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസന്റെ 4-ാം അനുസ്മരണദിനം ഒ ബി.സി. മോർച്ച ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.
ബിജെപി ജില്ലാ ഓഫീസിൽ നടന്ന അനുസ്മരണ പരിപാടി ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു.
ഒ.ബി.സി മോർച്ച സിറ്റി ജില്ലാ പ്രസിഡണ്ട് കെ.ടി. ബൈജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി ജില്ലാ ജന. സെക്രട്ടറി അഡ്വ. എസ്. സജി അനുസ്മരണ പ്രഭാഷണം നടത്തി.മഹിളാ മോർച്ച ജില്ല പ്രസിഡണ്ട് റാണി ഷൈൻ, ഒ.ബി.സി മോർച്ച ജില്ലാ ജന. സെക്രട്ടറി സുനിൽ ചില്ലിക്കൽ, ജില്ലാ . സെക്രട്ടറി ജയമി സജീവൻ, ജില്ലാ ട്രഷറർ വിമൽ കുമാർ .തുടങ്ങിയവർ പ്രസംഗിച്ചു.
Photo Courtesy - Google







